കേസിൽ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഈ ആവശ്യവും ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെ പരിഗണനയ്ക്കെത്തും.  

ദില്ലി:റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ര‍ഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് ഹര്‍ജിക്കാ‌ർ നൽകിയ രേഖകൾ കൂടി ഉള്‍പ്പെടുത്തിയാവും വാദം കേള്‍ക്കുക. 

കേസിൽ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഈ ആവശ്യവും ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെ പരിഗണനയ്ക്കെത്തും. 

രാഹുല്‍ ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണ് പരാമര്‍ശത്തിനെതിരെ ബിജെപി എംപി മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഇന്നലെ രാഹുല്‍ ഗാന്ധി എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മീനാക്ഷി ലേഖി രാഷ്ട്രീയം കളിയ്ക്കുകയാണെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കോടതിയെ വലിച്ചിഴയ്ക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്‍റെ മറുപടി.