ദില്ലി: കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നു എന്ന് സുഷമ സ്വരാജ്. വിധി ഇന്ത്യയുടെ വിജയമാണെന്നും സുഷമ സ്വരാജ് പ്രതികരിച്ചു. കുൽഭൂഷൻ യാദവിന്‍റെ കുടുംബാംഗങ്ങൾക്കും വിധി വലിയ ആശ്വാസം പകരുമെന്നും സുഷമ സ്വരാജ് പ്രതീക്ഷ പങ്കുവച്ചു.