വിശദമായ പരിശോധനയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥൻ മാറ്റിനിർത്തിയപ്പോൾ ഇയാൾ വേഗത്തിൽ ഇവിടെ നിന്നും കടന്നുകളഞ്ഞു

ബെംഗലുരു: സുരക്ഷാ പരിശോധനയ്ക്കിടെ അജ്ഞാതൻ രക്ഷപ്പെട്ടതിന് പിന്നാലെ കർണ്ണാടകത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ബെംഗലുരു നഗരത്തിലെ ഒരു മെട്രോ സ്റ്റേഷനിലാണ് അസ്വാഭാവിക സംഭവങ്ങളുണ്ടായത്.

മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ മെറ്റൽ ഡിറ്റക്ടറിൽ പിടിക്കപ്പെട്ട ഇയാളോട് വിശദമായ പരിശോധനയ്ക്കായി മാറിനിൽക്കാൻ സുരക്ഷാ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇതിന് നിൽക്കാതെ ഇയാൾ രംഗം വിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ബെംഗലുരു നഗരത്തിലെ എല്ലായിടത്തും അതീവ ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അജ്ഞാതനായുള്ള തിരച്ചിൽ ശക്തമാക്കി. എന്നാൽ ഇയാൾ ഭീകരനാണോയെന്ന കാര്യത്തിൽ വ്യക്തതയൊന്നും ഇതുവരെ വന്നിട്ടില്ല.