ഒരു മാസത്തിലധികമായി ഒളിവിലായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി ഇന്ന് വെളുപ്പിനാണ് ആഗ്രയിൽ നിന്നും ദില്ലി പൊലീസിന്റെ പിടിയിലായത്. ദില്ലി പട്യാല ഹൗസ് കോടതിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ദില്ലി : ലൈംഗികാതിക്രമക്കേസിൽ പിടിയിലായ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ദില്ലി പട്യാല ഹൗസ് കോടതിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ ഒരു മാസത്തിലധികമായി ഒളിവിലായിരുന്ന ഇയാളെ ഇന്ന് വെളുപ്പിനാണ് ആഗ്രയിൽ നിന്നും ദില്ലി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒരു മാസമായി ആഗ്ര മഥുര വൃന്ദാവൻ എന്നിവിടങ്ങളിൽ വേഷം മാറി ഒളിച്ചു കഴിയുകയായിരുന്നു സ്വാമി ചൈതന്യാനന്ദ. ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ ഡയറക്ടർ ആയിരുന്ന സമയത്ത് നിരവധി പെൺകുട്ടികളെ ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. 17 പെൺകുട്ടികൾ ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. കൂടാതെ സാമ്പത്തിക തട്ടിപ്പ് ക്രിമിനൽ ഗൂഢാലോചന വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നിരവധി കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


