പ്ലസ് ടൂ വിദ്യാർത്ഥിനിയായ നവ്യ എന്ന കുട്ടിക്കാണ് തെലുഗു വിഷയത്തിന് 99 മാര്‍ക്കിനു പകരം ഉമാ ദേവി പൂജ്യം മാര്‍ക്ക് നൽകിയത്. 

ഹൈദരാബാദ്: വിദ്യാർത്ഥിനിക്ക് അർഹതപ്പെട്ട 99മാർക്ക് നൽകാതെ പൂജ്യം നൽകിയ അധ്യാപികയ്ക്ക് സസ്പെൻഷൻ. ഉമാ ദേവി എന്ന അധ്യാപികയ്ക്കെതിരെ തെലങ്കാന ഇന്റര്‍മീഡിയേറ്റ് ബോര്‍ഡാണ് നടപടിയെടുത്തത്. മൂന്നം​ഗ സമിതി ബോർഡിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്ലസ് ടൂ വിദ്യാർത്ഥിനിയായ നവ്യ എന്ന കുട്ടിക്കാണ് തെലുഗു വിഷയത്തിന് 99 മാര്‍ക്കിനു പകരം ഉമാ ദേവി പൂജ്യം മാര്‍ക്ക് നൽകിയത്. പരീക്ഷകളിലെ തോൽവികളെ തുടർന്ന് തെലങ്കാനയില്‍ 20 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പ്രധിഷേധ നടപടികളുമായി രം​ഗത്തെത്തി. ഇതോടെ പരാജയപ്പെട്ട വിദ്യാർത്ഥികളുടെ ചോദ്യക്കടലാസുകൾ പുനര്‍ മൂല്യനിര്‍ണയം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനു പിന്നാലെയാണ് ഉമാ ഭാരതിയുടെ പിഴവ് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ അധ്യാപികയെ ഇന്റര്‍മീഡിയേറ്റ് ബോര്‍ഡ് ജോലിയില്‍ നിന്ന് പുറത്താക്കുകയും അയ്യായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.