ലഖ്നൗ: വെ​ടി​യു​ണ്ട​യു​ള്ള തോക്ക് ​ഉ​പ​യോ​ഗി​ച്ച്‌​ ടി​ക്​​ ടോ​ക്​ വീഡി​യോ ചെയ്യുന്നതിനിടെ ത​ല​ക്ക് വെ​ടി​യേ​റ്റ്​ പതിനെട്ടുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ബ​റേ​ലി ജി​ല്ല​യി​ലെ ഒരു ഗ്രാ​മ​ത്തി​ലാണ് സംഭവം. കേ​ശ​വ് എന്ന വിദ്യാര്‍ത്ഥിനിയാണ് മ​രി​ച്ച​ത്. തിങ്കളാഴ്ച​യാ​ണ്​ സം​ഭ​വ​മെ​ന്ന് ​ന​വാ​ബ്​​ഗ​ഞ്ച്​ സ​ര്‍​ക്കി​ള്‍ ഓ​ഫീസ​ര്‍ യോ​ഗേ​ന്ദ്ര കു​മാ​ര്‍ പ​റ​ഞ്ഞു.

ടി​ക്​​ ടോ​ക്​ വീ​ഡി​യോ പി​ടി​ക്കാ​ന്‍ അ​മ്മ സാ​വി​ത്രി​യാ​ണ്​ കേ​ശ​വി​ന്​ തോക്ക് ന​ല്‍​കി​യ​ത്. ​ലോ​ഡ്​​ ചെ​യ്​​തതാണെന്ന് അറിയാ​തെ​യാ​ണ് തോക്ക്​ ന​ല്‍​കി​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. സാ​വി​ത്രി വീ​ട്ടി​ല്‍​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്ത്​ അ​ക​ത്തു​നി​ന്ന്​ വെ​ടി​യൊ​ച്ച കേ​ട്ട് ​തി​രി​ച്ചെ​ത്തി​യ​പ്പോൾ കേ​ശ​വ്​ ര​ക്​​തം ​വാ​ര്‍​ന്നു കി​ട​ക്കു​ന്ന​താ​ണ്​ ക​ണ്ട​ത്. ഉ​ട​നെ ആശുപത്രിയി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.