Asianet News MalayalamAsianet News Malayalam

തെലങ്കാനയില്‍ അടിതെറ്റി ബിആര്‍എസ്; 'തോല്‍വി അംഗീകരിക്കുന്നു' പരാജയത്തില്‍ പ്രതികരണവുമായി കെടിആര്‍

തോൽവിയിലല്ല, കണക്കുകൂട്ടലുകൾ ശരിയായില്ല എന്നതിൽ ദുഃഖമുണ്ടെന്നും കെടിആർ പറഞ്ഞു

 Telangana assembly election result 2023 'Accepting defeat' KTR reacts on BRS failure
Author
First Published Dec 3, 2023, 4:00 PM IST

ബെംഗളൂരു: തെലങ്കാനയില്‍ മൂന്നാം ടേം ലക്ഷ്യമിട്ടിറങ്ങിയ ബിആര്‍എസ് കോണ്‍ഗ്രസിനോട് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ബിആര്‍എസ് നേതാവ് കെടി രാമറാവു. തെരഞ്ഞെടുപ്പിലെ വലിയ പരാജയത്തില്‍ ആദ്യമായാണ് ബിആര്‍എസ് പ്രതികരിക്കുന്നത്. തോൽവി അംഗീകരിക്കുന്നതായി കെ ടി രാമറാവു എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. തോൽവിയിലല്ല, കണക്കുകൂട്ടലുകൾ ശരിയായില്ല എന്നതിൽ ദുഃഖമുണ്ടെന്നും കെടിആർ പറഞ്ഞു. ഇത് പാഠമായുൾക്കൊണ്ട് ശക്തമായി തിരിച്ചുവരുമെന്ന് കെടിആർ പറഞ്ഞു. വിജയത്തിൽ കോൺഗ്രസിന് അഭിനന്ദനമെന്നും ആശംസകളെന്നും കെടിആർ കുറിച്ചു. തുടര്‍ച്ചയായി രണ്ടു തവണ ബിആര്‍എസിന് ഭരണം നല്‍കിയ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും കെടിആര്‍ കൂട്ടിച്ചേര്‍ത്തു. ബിആര്‍എസിന്‍റെ പരാജയത്തില്‍ 


തെലങ്കാനയില്‍ വലിയ ഭരണമുറപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ സൂപ്പര്‍സ്റ്റാറായി മാറുകയാണ് രേവന്ത് റെഡ്ഡിയെന്ന ചെറുപ്പക്കാരന്‍. രേവന്ത് റെഡ്ഡി മുന്നില്‍നിന്നും നയിച്ച തെരഞ്ഞെടുപ്പില്‍ കെസിആറിന്‍റെ ബിആര്‍എസിന് അടിതെറ്റുകയായിരുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ തെലങ്കാനയില്‍ ഭരണം തിരിച്ചുപിടിക്കാനായത് മാത്രമാണ് ആശ്വാസം. നാലിടങ്ങളിലെ തെര‍ഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിന് ജീവശ്വാസം നല്‍കുന്നതാണ് തെലങ്കാനയിലെ വിജയം.

കര്‍ണാടകയിലെ പാഠം ഉള്‍കൊണ്ട് കോണ്‍ഗ്രസ് നടത്തിയ പ്രചരണ തന്ത്രങ്ങള്‍ക്കൊപ്പം രേവന്ത് റെഡ്ഡിയെന്ന ക്രൗഡ് പുള്ളറും കൂടി ചേര്‍ന്നതോടെ വിജയം എളുപ്പമായി. നിലവിലെ കണക്ക് പ്രകാരം 64 സീറ്റുകളിലാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറുന്നത്. ബിആര്‍എസ് 40 സീറ്റുകളിലും ബിജെപി 8 സീറ്റുകളിലും മറ്റുള്ളവര്‍ ഏഴു സീറ്റുകളിലുമാണ് മുന്നേറുന്നത്.  മൂന്നാം ടേം പ്രതീക്ഷിച്ചിരുന്ന കെസിആറിന്‍റെ നീക്കം അട്ടിമറിച്ചാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുന്നത്. മധുരം വിതരണം ചെയ്തും റോഡ് ഷോ നടത്തിയും പടക്കം പൊട്ടിച്ചുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെലങ്കാനയിലെ വിജയം ആഘോഷിക്കുന്നത്. 

'കൈപിടിച്ച്' തെലങ്കാന, 'സൂപ്പര്‍സ്റ്റാറായി' രേവന്ത് റെഡ്ഡി, വിജയമുറപ്പിച്ചതിന് പിന്നാലെ റോഡ് ഷോ

 

Latest Videos
Follow Us:
Download App:
  • android
  • ios