Asianet News MalayalamAsianet News Malayalam

ലൈസൻസ് ഫീസ് ഇനത്തിലുള്ള കുടിശിക പുനഃപരിശോധിക്കണമെന്ന് ടെലികോം കമ്പനികൾ; ഹർജി സുപ്രീംകോടതി തള്ളി

എയർടെല്ലിന് 43,000 കോടി രൂപയും, വോഡാഫോണിന് 58,000 കോടിയുമാണ് കുടിശിക. 18,000 കോടി രൂപ മാത്രമാണ് കുടിശികയെന്ന് എയർടെല്ലും, 25,000 കോടി രൂപ മാത്രമാണ് കുടിശികയെന്ന് വോഡാഫോണും വാദിച്ചിരുന്നു. 

telecom companies call for review of license fee arrears  petition was rejected by the supreme court
Author
Delhi, First Published Jul 23, 2021, 2:36 PM IST

ദില്ലി: സ്പെക്ട്രം, ലൈസൻസ് ഫീസ് ഇനത്തിലുള്ള കുടിശിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. എയർടെൽ, വോഡാഫോൺ, ടാറ്റ ടെലി സർവീസസ് എന്നീ കമ്പനികളാണ് ഹർജി നൽകിയത്.

എയർടെല്ലിന് 43,000 കോടി രൂപയും, വോഡാഫോണിന് 58,000 കോടിയുമാണ് കുടിശിക. 18,000 കോടി രൂപ മാത്രമാണ് കുടിശികയെന്ന് എയർടെല്ലും, 25,000 കോടി രൂപ മാത്രമാണ് കുടിശികയെന്ന് വോഡാഫോണും വാദിച്ചിരുന്നു. ഈ വാദങ്ങൾ കോടതി തള്ളി.  ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios