Asianet News MalayalamAsianet News Malayalam

മണല്‍ വാരുന്നതിനിടയില്‍ നദീ തീരത്ത് കണ്ടെത്തിയത് 200 വര്‍ഷത്തോളം പഴക്കമുള്ള 'ക്ഷേത്രം'

ക്ഷേത്രസമാനമായ നിര്‍മ്മിതിയുടെ മകുട ഭാഗമാണ് ഖനന സമയത്ത് ദൃശ്യമായത്. വളരെക്കാലം മുന്‍പ് നദി ദിശ മാറിയൊഴുകിയപ്പോള്‍ മുങ്ങിപ്പോയതാകാം ഈ ക്ഷേത്രമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. 

temple like structure was unearthed during sand mining in Penna river bed
Author
Nellore, First Published Jun 17, 2020, 12:51 PM IST

നെല്ലൂര്‍: മണല്‍ ഖനനത്തിനിടെ നദീ തീരത്ത് നിന്ന് കണ്ടെത്തിയത് ക്ഷേത്ര സമാനമായ നിര്‍മ്മിതി. ആന്ധ്രപ്രദേശിലെ നെല്ലൂരിലെ പെന്ന നദിക്കരയില്‍ പെരുമല്ലാപാട് ഗ്രാമത്തിന് സമീപം ഇന്നലെയാണ് സംഭവം. മണല്‍ ഖനനം നടത്തിക്കൊണ്ടിരുന്നവരാണ് മണലില്‍ പുതഞ്ഞ നിലയില്‍ നിര്‍മ്മിതി കണ്ടെത്തിയത്. 200 വര്‍ഷം പഴക്കമുള്ള ശിവ ക്ഷേത്രമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ക്ഷേത്രസമാനമായ നിര്‍മ്മിതിയുടെ മകുട ഭാഗമാണ് ഖനന സമയത്ത് ദൃശ്യമായത്. വളരെക്കാലം മുന്‍പ് നദി ദിശ മാറിയൊഴുകിയപ്പോള്‍ മുങ്ങിപ്പോയതാകാം ഈ ക്ഷേത്രമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ഇഷ്ടികകൊണ്ടാണ് ഇതിന്‍റെ നിര്‍മ്മിതി. പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തുമെന്ന് പുരാവസ്തു വകുപ്പ് വിശദമാക്കി. നിലവില്‍ ദൃശ്യമായ നിര്‍മ്മിതി സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പുരാവസ്തു വകുപ്പ്  വിശദമാക്കി. 

1850ലെ പ്രളയത്തില്‍ മുങ്ങിപ്പോയതാവാം ക്ഷേത്രമെന്ന് പുരാവസ്തു വകുപ്പ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രാമസുബ്ബ റെഡ്ഡി ദി ഹിന്ദുവിനോട് പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios