ശ്രീനഗര്‍: ശ്രീനഗറിലെ പന്താ ചൗക്കിൽ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ ഭീകരർ വെടിവച്ചു. ഇന്നലെ രാത്രിയാണ് സംഭവം. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ വീരമൃത്യു വരിച്ചു. എ.എസ് ഐ ബാബു രാം ആണ് വീരമൃത്യു വരിച്ചത്.