രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കാശ്മീരില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ ലക്ഷ്യം വെക്കുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. മോട്ടോര്‍ ബൈക്ക് ഉപയോഗിച്ച് നാഷണല്‍ ഹൈവേയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ ലക്ഷ്യം വെയ്ക്കുന്നുവെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന വിവരം സീ ന്യൂസ് ആണ് പുറത്തുവിട്ടത്. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്, ജമ്മുകാശ്മീര്‍ ദേശീയ പാതയില്‍ ആക്രമണം നടത്താനാണ്, ഭീകരരുടെ ലക്ഷ്യം. 

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കാശ്മീരില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചുള്ള ആക്രണങ്ങളാണ് നിലവില്‍ ഭീകരര്‍ കൂടുതലായും നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പി എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. സിആര്‍പിഎഫിന്‍റെ വാഹനവ്യൂഹത്തലേക്ക്, സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം. ജെയ്ഷെ ഇ മുഹമ്മദ് സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.