Asianet News MalayalamAsianet News Malayalam

Parliament : പാർലമെന്റ് ശീതകാല സമ്മേളനം തുടങ്ങുന്നു;കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്ന് ലോക്സഭയിൽ

എന്നാൽ താങ്ങുവിലയ്ക്ക് നിയമസംരക്ഷണം എന്ന ആവശ്യം ഉന്നയിച്ച് രണ്ടു സഭകളിലും പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരിക്കെ ഇരു സഭകളും പ്രക്ഷുബ്ധമാകും. 

the bill to repeal farmslaw is in the loksabha today
Author
Delhi, First Published Nov 29, 2021, 7:13 AM IST

ദില്ലി: പാർലമെൻറ് (parliament)ശീതകാല സമ്മേളനം ഇന്നു മുതൽ. വിവാദ കാർഷിക നിയമങ്ങൾ (farmlaw)പിൻവലിക്കാനുള്ള ബിൽ ഇന്ന് ലോക്സഭയിൽ (loksabha)അവതരിപ്പിക്കും. ഇന്നു തന്നെ ചർച്ച നടത്തി ബില്ല് പാസാക്കാനാണ് സർക്കാർ തീരുമാനം. ഇതുൾപ്പെടെ 25 നിർണായക ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും. 

എന്നാൽ താങ്ങുവിലയ്ക്ക് നിയമസംരക്ഷണം എന്ന ആവശ്യം ഉന്നയിച്ച് രണ്ടു സഭകളിലും പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരിക്കെ ഇരു സഭകളും പ്രക്ഷുബ്ധമാകും. 

കൃഷി നിയമങ്ങൾ റദ്ദാക്കൽ ബിൽ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ലോക്സഭയിൽ അവതരിപ്പിക്കും. നിയമം പാസാക്കുമ്പോൾ ബാജരായിരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോൺ​ഗ്രസും ഉൾപ്പെടെ പാർട്ടികൾ എംപിമാർക്ക് വിപ്പ് നൽകി.സമരത്തിൽ മരിച്ച കർഷകർക്ക് അനുശോചനം അറിയിച്ച് പ്രമേയം പാസാക്കണമെന്ന ആവശ്യം കോൺ​ഗ്രസ് ഉന്നയിച്ചിട്ടുണ്ട്.

പാർലമെൻറിലെ തന്ത്രം തീരുമാനിക്കാൻ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗ്ഗെ വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നു രാവിലെ ചേരും. യോഗത്തിൽ നിന്ന് വിട്ടു നില്ക്കാനാണ് തൃണമൂൽ കോൺഗ്രസിൻറെ തീരുമാനം

അതേസമയം ശീതകാല സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോ​ഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിപക്ഷ പാർട്ടികൾക്ക് അതൃപ്തി ഉണ്ട്. കോൺ​ഗ്രസും സിപിഎമ്മും ഉൾപ്പെടെ വിഷയം ഉന്നയിച്ചെങ്കിലും പ്രധാനമന്ത്രി പങ്കെടുക്കുന്നത് 

Follow Us:
Download App:
  • android
  • ios