ദില്ലി: നാല് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതിയിലേക്ക് ഉയർത്താനുള്ള സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ചണ്ഡീഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണ മുരാരി, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരെയാണ് സുപ്രീം കോടതി ജ‍ഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ ചെയ്തത്. ഇവരെ നാല് പേരെയും സുപ്രീം കോടതി ജ‍ഡ്ജിമാരായി ഉയർത്തിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇനി രാഷ്ട്രപതിയുടെ വിജ്ഞാപനം കൂടി ഇറങ്ങിയാൽ മതി.

ചീഫ് ജസ്റ്റിസ് ര‌ഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ ബോബ്ഡെ, രമണ, അരുൺ മിശ്ര, ആർ എഫ് നരിമാൻ എന്നിവരടങ്ങിയതാണ് ഇവരെ നാമനിർദ്ദേശം നടത്തിയ കൊളീജിയം.