കടക്കെണിയിൽപ്പെട്ടതിനെ തുടർന്നാണ് ആത്മഹത്യയെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷിക്കുമെന്നും സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതിൽ വ്യക്തത വരുത്തുമെന്നും പൊലീസ് പറഞ്ഞു. 

ദില്ലി: ഉത്തർപ്രദേശിൽ ആഗ്രയിലെ വീട്ടിൽ കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട കാരണം വ്യക്തമല്ലെങ്കിലും കുടുംബം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നി​ഗമനം. പൈപ്പ് വ്യാപാരിയായ ജോളി എന്ന തരുണിനെ ഇന്ന് രാവിലെ വീട്ടുജോലിക്കാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളെ വിവരമറിയിക്കുകയും അവർ പൊലീസിനെ വിളിക്കുകയും ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

പൊലീസ് വീട്ടിലെത്തിയപ്പോൾ തരുണിൻ്റെ അമ്മയുടെയും 12 വയസ്സുള്ള മകൻ്റെയും മൃതദേഹങ്ങൾ മറ്റൊരു മുറിയിൽ കണ്ടെത്തി. ഇയാളുടെ ഫോണിൽ നിന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ കണ്ടെടുത്തു. ബിസിനസി്ൽ വലിയ നഷ്ടം സംഭവിച്ചെന്നും ഏകദേശം 1.5 കോടി കടബാധ്യതയുണ്ടെന്നും ഇയാൾ പറഞ്ഞു.

കടക്കെണിയിൽപ്പെട്ടതിനെ തുടർന്നാണ് ആത്മഹത്യയെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷിക്കുമെന്നും സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതിൽ വ്യക്തത വരുത്തുമെന്നും പൊലീസ് പറഞ്ഞു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ആത്മഹത്യ ചിന്തകയുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-255 2056.)