ജമ്മു: തെക്കൻ കശ്മീരിലെ കുൽഗാമിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷസേന വധിച്ച മൂന്ന് ജെയ്ഷെ ഭീകരരിൽ ഒരാൾ പാക്കിസ്ഥാൻ സ്വദേശി വാലിദ്. ഇയാൾ കഴിഞ്ഞ ഒന്നര വർഷമായി മേഖലയിൽ ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയായിരുന്നുവെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചയോടെ ചിമ്മാർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മൂന്ന് ഭീകരരെ വധിച്ച സുരക്ഷേസേന ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. മൂന്ന് സൈനികർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.