ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ നദ്ദയുമായി  ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നും തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി വന്നതിന് ശേഷം സംസ്ഥാനത്തെ എന്‍ഡിഎ മുന്നണിയ്ക്ക് പുത്തന്‍ ഉണര്‍വുണ്ടായി. തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും തുഷാര്‍ പ്രതികരിച്ചു.