ബംഗാൾ: ഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനായില്ലെങ്കില്‍ മമതാ ബാനര്‍ജിയെ വധിക്കാൻ ബിജെപി ഗൂഡാലോചന നടത്താനിടയുണ്ടെന്ന് ബംഗാളിലെ മന്ത്രി സുബ്രത മുഖർജി. ബംഗാളിലെ സമാധാനം തകർക്കാനാണ് ബിജെപി ശ്രമം. ജെപി നദ്ദയുടെ കാറിന് നേരെയുണ്ടായ ആക്രമണം ബിജെപിയുടെ ഗൂഢാലോചനയാണ്. ഇക്കാര്യം അന്വേഷണത്തിലൂടെ പുറത്തുവരും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ രാഷ്ട്രീയം വിടാനും താൻ ഒരുക്കമാണെന്നും സുബ്രത മുഖർജി പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനിടെ പശ്ചിമ ബംഗാളിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായിരുന്നു. പിന്നാലെ മമതാ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. സുരക്ഷ വീഴച്ചയുണ്ടായെന്നും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നുമാണ് ബിജെപി ആരോപണം. എന്നാൽ ആക്രമണം ബിജെപി സൃഷ്ടിയാണെന്നാണ് തൃണമൂൽ കോൺഗ്രസ് മന്ത്രിമാരടക്കം പ്രതികരിക്കുന്നത്.