Asianet News MalayalamAsianet News Malayalam

കര കയറുമോ? വ്യാപാരം പുനരാരംഭിക്കാനിരിക്കെ അദാനി ഗ്രൂപ്പിന് ഇന്ന് നിർണായകം

വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള നിയമ കാര്യങ്ങളെക്കുറിച്ചും റിപ്പോർട്ട് തയ്യാറാക്കിയവർക്കറിയില്ലെന്നും അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നു

Today is crucial for the Adani Group
Author
First Published Jan 30, 2023, 5:34 AM IST


മുംബൈ: രണ്ട് ദിവസത്തിന് ശേഷം ഓഹരി വിപണികൾ വ്യാപാരം പുനരാരംഭിക്കാനിരിക്കെ അദാനി ഗ്രൂപ്പിന് ഇന്ന് നിർണായകം.ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഇതുവരെ 4 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് കഴിഞ്ഞ ആഴ്ച അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾക്ക് ഉണ്ടായത്. തിരിച്ചടി പ്രതിരോധിക്കാനെന്നോണം ഇന്നലെ രാത്രിയോടെ ഹിൻഡൻബർഗിന്‍റെ ചോദ്യങ്ങൾക്ക് 413 പേജുള്ള വിശദമായ മറുപടി അദാനി ഗ്രൂപ്പ് പുറത്ത് വിട്ടിരുന്നു.പൊതു മധ്യത്തിൽ ലഭ്യമായ വിവരങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് തയ്യാറാക്കിയ നുണപ്രചാരണമാണ് റിപ്പോർട്ടെന്ന വാദം മറുപടിയിലും ആവർത്തിക്കുന്നു.

 

ഇന്ത്യൻ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള കടന്ന് കയറ്റമാണ് ഹിൻഡൻബർഗ് നടത്തിയത്.ഭൂരിഭാഗം ചോദ്യങ്ങൾക്കുമുള്ള മറുപടി അതാത് കമ്പനികളുടെ വാർഷിക റിപ്പോർട്ടിലുണ്ട്.

ആകെയുള്ള 88ൽ 16 ചോദ്യങ്ങൾ ഓഹരി ഉടമകളുടെ വരുമാനത്തെക്കുറിച്ചാണ്. അത് നേരിട്ട് അദാനി ഗ്രൂപ്പിനെകുറിച്ചല്ല. വിദേശത്ത് ഷെൽ കമ്പനികളുണ്ടെന്ന ആരോപണം നുണ. വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള നിയമ കാര്യങ്ങളെക്കുറിച്ചും റിപ്പോർട്ട് തയ്യാറാക്കിയവർക്കറിയില്ലെന്നും അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നു. ഓഹരി വിപണികൾ വ്യാപാരം തുടങ്ങും മുൻപ് അദാനി ഗ്രൂപ്പ് സിഎഫ്ഒ ഒരു ചാനലിന് അഭിമുഖവും നൽകും

'4 ചോദ്യങ്ങൾ ശുദ്ധ അസംബന്ധം'; ഹിൻഡൻബർഗ് റിസ‍ര്‍ച്ചിന് 413 പേജ് മറുപടിയുമായി അദാനി ഗ്രൂപ്പ്

Follow Us:
Download App:
  • android
  • ios