ദില്ലി: ഹാസ്യതാരം കുനാൽ കമ്രക്കെതിരെ രണ്ടാമത്തെ ക്രിമിനൽ കോടതി അലക്ഷ്യ കേസ്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തിന് അഭിഭാഷകനായ അനുജ് സിംഗിന് കോടതി അലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാൻ അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ അനുമതി നൽകി. അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയതിനെ പരിഹസിച്ച് നടത്തിയ പരാമര്‍ശത്തിനായിരുന്നു ആദ്യത്തെ കോടതി അലക്ഷ്യ കേസ്.