ദില്ലി: കർഷക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന റാലിയെ ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞു. ബിജെപിയാണ് ഹരിയാന ഭരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പഞ്ചാബിലായിരുന്നു പ്രക്ഷോഭ റാലി നടന്നത്. ഇന്ന് പഞ്ചാബ് -ഹരിയാന അതിർത്തി പ്രദേശമായ സിർസയിലെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. ബാരിക്കേഡ് വച്ച് തടസം സൃഷ്ടിച്ച പൊലീസിനെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു. തുടർന്ന് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജും ഉണ്ടായി. 

ഹരിയാനയിലെ കുരുക്ഷേത്രയിൽ രാഹുൽ ഗാന്ധിയുടെ റാലി തടഞ്ഞിരിക്കുകയാണ്. മുന്നോട്ടുപോകാൻ അനുവദിക്കുന്നത് വരെ കുരുക്ഷേത്രയിൽ തന്നെ തുടരുമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ഒരു മണിക്കൂറായാലും 5000 മണിക്കൂറായാലും കാത്തിരിക്കാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.