ന്യൂ ജനറേഷൻക്കാർക്ക് എല്ലാം വിനോദമാണ്. അവരെ എന്റർടൈൻ ചെയ്ത് പറഞ്ഞാൽ കാര്യങ്ങൾ എളുപ്പത്തിൽ അവർക്ക് മനസ്സിലാകും. അതിനാലാണ് പാട്ടിലൂടെ കാര്യങ്ങൾ പറയാമെന്ന് കരുതിയതെന്ന് നാഗമല്ലു പറഞ്ഞു.
ഹൈദരാബാദ്: കുറ്റകൃത്യം തടയാൻ പാട്ടിലൂടെ ബോധവൽക്കരണം നൽകി വ്യത്യസ്തനാകുകയാണ് ഹൈദരാബാദിലെ ഒരു ട്രാഫിക് പൊലീസുകാരൻ. ന്യൂ ജനറേഷൻ യുവതി-യുവാക്കൾക്ക് വേണ്ടിയാണ് ട്രാഫിക് പൊലീസുകാരനായ നാഗമല്ലു പാട്ട് പാടി ബോധവൽക്കരണം നടത്താൻ തീരുമാനിച്ചത്. അതിന്റെ കാരണം അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂ ജനറേഷൻക്കാർക്ക് എല്ലാം വിനോദമാണ്. അവരെ എന്റർടൈൻ ചെയ്ത് പറഞ്ഞാൽ കാര്യങ്ങൾ എളുപ്പത്തിൽ അവർക്ക് മനസ്സിലാകും. അതിനാലാണ് പാട്ടിലൂടെ കാര്യങ്ങൾ പറയാമെന്ന് കരുതിയതെന്ന് നാഗമല്ലു പറഞ്ഞു. 2012 മുതലാണ് നാഗമല്ലു പാട്ട് പാടി ബോധവൽക്കരണം നടത്താൻ തുടങ്ങിയത്. ഇതുവരെ ഇരുപതോളം പാട്ടുകൾ നാഗമല്ലു രചിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിൽ ബോധവൽക്കരണം നടത്തുന്നതിനായി എഴുതി ആലപിക്കുന്ന പാട്ടുകൾ ഫേസ്ബുക്ക്, യുട്യൂബ്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽമീഡിയ വഴിയാണ് ആളുകളിൽ എത്തിക്കുക.
കുറ്റകൃത്യം തടയുന്നതിന് രാജ്യം മുവുവൻ ബോധവൽക്കരണം നടത്തുക എന്നതാണ് നാഗമല്ലുവിന്റെ അടുത്ത ലക്ഷ്യം. അതിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമിപ്പോൾ. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെയും തോറ്റതിന്റെയും പേരിൽ ആത്മഹത്യ ചെയ്യണമെന്ന് കരുതുന്നവർക്ക് വേണ്ടിയും നാഗമല്ലു ബോധവൽക്കരണ പാട്ട് പുറത്തിയിരിക്കിയിരുന്നു.


