ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്ന ദില്ലിയുടെ ഓക്സിജന്‍ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.

ദില്ലി: ദില്ലിയിലെ ബത്ര ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ ഇന്ന് മരിച്ചവരുടെ എണ്ണം 12 ആയി. ചികിത്സയിലുള്ള ഒരു ഡോക്ടര്‍ അടക്കം എട്ടുപേര്‍ ഉച്ചയോടെ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നാലുമരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്ന ദില്ലിയുടെ ഓക്സിജന്‍ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇതുവരെ നല്‍കിയിരുന്ന 490 മെട്രിക് ടണ്ണിന് പകരം 590 മെട്രിക് ടണ്‍ ഓക്സിജന്‍ ഇനി നല്‍കും. ഓക്സിജന്‍ കിട്ടാതെയുള്ള മരണങ്ങള്‍ ദില്ലിയില്‍ വര്‍ധിക്കുന്നതിന് ഇടെയാണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം.