മുന്‍കരുതല്‍ നടപടിയായി പൊലീസിനെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു

ദില്ലി: കിഴക്കന്‍ ദില്ലിയിലെ ത്രിലോക്പൂരില്‍ രണ്ട് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായി പൊലീസിനെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു. രണ്ട് പശുക്കള്‍ ചത്തുകിടക്കുന്നതായി പൊലീസിന് അറിയിപ്പ് ലഭിച്ചതിനെ ത‍ുടര്‍ന്ന് പൊലീസെത്തി അവയെ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ പങ്കുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. രണ്ടുപേരെ പ്രദേശത്ത്നിന്ന് കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.