ബെംഗളൂരു: രാജ്യത്ത് ദിവസം ചൊല്ലുംന്തോറും ഉള്ളിയുടെ വില കുതിച്ചുയരുകയാണ്. ബെംഗളൂരുവില്‍ ഞായറാഴ്ച ഉള്ളി വില 200 രൂപവരെ എത്തി. ഇതിനിടെ ബിരിയാണിക്കൊപ്പം ഉള്ളി നൽകാത്തതിനെ ചൊല്ലി ഹോട്ടലിൽ സംഘർഷം. ബെലഗാവി നഗരത്തിലെ നെഹ്‌റു നഗറിലെ ഹോട്ടലിലാണ് സംഭവം. ഉള്ളി നൽകാത്തത് ചോദ്യം ചെയ്ത യുവാക്കളെ ഹോട്ടൽ ജീവനക്കാർ മർദ്ദിച്ചതായാണ് പരാതി.

ബിരിയാണിക്കൊപ്പം യുവാക്കൾ ഉള്ളി ആവശ്യപ്പെട്ടപ്പോൾ വിലകൂടിയതിനുശേഷം ഉള്ളി വിതരണം ചെയ്യാറില്ലെന്ന് ജീവനക്കാർ അറിയിച്ചു. എന്നാൽ , ഇതിൽ രേഷം പൂണ്ട യുവാക്കൾ ജീവനക്കാരെ അസഭ്യം പറഞ്ഞു. ഇതോടെയാണ് ജീവനക്കാർ ഇവരെ കയ്യേറ്റം ചെയ്തത്. ശ്രീകാന്ത് ഹഡിമാനി (19), അങ്കുഷ് ചലഗേരി (24) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ഹോട്ടൽ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. യുവാക്കൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Read Aso: ഉള്ളിവില ആകാശത്തോളം, ബെംഗളുരുവില്‍ കിലോയ്ക്ക് 200 രൂപ