സംഭവത്തില്‍ രണ്ട് നാട്ടുകാർ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്താരം മേഖലയിലാണ് ആക്രമണം ഉണ്ടായത്.  

മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലും മാവോയിസ്റ്റ് ആക്രമണം. സംഭവത്തില്‍ രണ്ട് നാട്ടുകാർ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്താരം മേഖലയിലാണ് ആക്രമണം ഉണ്ടായത്. 

Scroll to load tweet…

ഇന്നലെ ഗഡ്ചിറോളിയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത് . സ്ഫോടനത്തിൽ സൈന്യം സഞ്ചരിച്ച വാഹനം പൂർണ്ണമായും തകർന്നു.