ദില്ലി: യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി. ഈ മാസം 24 മുതലായിരിക്കും പരീക്ഷ നടത്തുക. സെപ്റ്റംബർ 16 നും 25നും ഇടയ്ക്ക് പരീക്ഷ നടത്തുമെന്നാണ് നേരത്തെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചിരുന്നത്. ഐസിഎആർ പരീക്ഷയെഴുതുന്നവരുടെ അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനം. മെയ് ജൂൺ മാസങ്ങളിൽ നടക്കേണ്ടയിരുന്ന പരീക്ഷ കൊവിഡ് മൂലം വൈകുകയായിരുന്നു.