ന്യൂയോർക്കിലെ യുഎൻ പൊതുസഭയിലാണ് ഇന്ത്യക്ക് പിന്തുണയുമായി ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾ രംഗത്ത് വന്നത്
ന്യൂ യോർക്ക്: യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യവുമായി ഗ്ലോബൽ സൗത്ത് വികസ്വര രാഷ്ട്രങ്ങൾ. ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്ന് വിവിധ രാജ്യങ്ങൾ പ്രശംസിച്ചു. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ നാളെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും.
ന്യൂയോർക്കിലെ യുഎൻ പൊതുസഭയിലാണ് ഇന്ത്യക്ക് പിന്തുണയുമായി ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾ രംഗത്ത് വന്നത്. ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്നും യുഎൻ സുരക്ഷ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്നും രാജ്യങ്ങൾ അഭിപ്രായപ്പെട്ടു. ഡൊമിനിക്ക, സെയിന്റ് ലൂഷ്യ, ഗയാന, മാൽഡീവ്സ്, സമോവ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയെ പ്രശംസിച്ചത്.
ദാരിദ്ര്യ നിർമ്മാർജ്ജനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് വൻ മുന്നേറ്റമുണ്ടാക്കാനായെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യ പല ചെറു രാജ്യങ്ങളെയും സഹായിച്ചുവെന്നും അതിനാൽ തന്നെ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് അർഹതയുണ്ടെന്നും രാജ്യങ്ങൾ അഭിപ്രായപ്പെട്ടു. അതേസമയം വിദേശകാര്യ മന്ത്രിയുടെ അഭിസംബോധനയിൽ കാനഡ വിഷയത്തിൽ പ്രതികരണം ഉറ്റുനോക്കപ്പെടുന്നുണ്ട്.
