ബജറ്റ് അവതരണം പൂര്‍ത്തിയായി
- Home
- News
- India News
- Budget 2024 Highlights: ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ, മൊബൈല്‍ ഫോണിന് വില കുറയും
Budget 2024 Highlights: ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ, മൊബൈല്‍ ഫോണിന് വില കുറയും

ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ റോഡ് വികസന പദ്ധതികള്‍ക്കായി 26,000 കോടിയുടെ പദ്ധതികളും ധനമന്ത്രി നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചു. ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രളയ പ്രതിരോധ പദ്ധതികല്‍ക്കും പുനരധിവാസത്തിനും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ആദായ നികുതി സ്കീം പ്രകാരം ഇളവിനുള്ള പരിധി 50000ത്തിൽ നിന്ന്75000 രൂപയാക്കി ഉയര്‍ത്തി. മൊബൈല്‍ ഫോണിനും ചാര്‍ജറിനും കസ്റ്റംസ് ഡ്യൂട്ടി കുറക്കും. ഇതോടെ ഇവയുടെ വിലയും കുറയും. സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടിയും കുറയ്ക്കും. ഇവയുടെ വിലയും കുറയും.
ബജറ്റ് അവതരണം പൂര്‍ത്തിയായി
മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല
മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50000ത്തിൽ നിന്ന് 75000 ആക്കി. മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതൽ ഏഴു ലക്ഷം വരെ 5 ശതമാനം നികുതി. 7 മുതൽ 10 ലക്ഷം വരെ 10 ശതമാനം നികുതി.10 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതി. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം നികുതി.ഈ മാറ്റത്തിലൂടെ പുതിയ നികുതി സമ്പ്രദായത്തിൽ 17,500 രൂപ വരെ സമ്പാദിക്കാം.
വിദേശസ്ഥാപനങ്ങൾക്കുള്ള കോർപ്പറേറ്റ് ടാക്സ് 35 ശതമാനമാക്കി
വിദേശസ്ഥാപനങ്ങൾക്കുള്ള കോർപ്പറേറ്റ് ടാക്സ് 35 ശതമാനമാക്കി കുറച്ചു
ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം
ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം. വിദേശ ക്രൂയിസ് കമ്പനികൾക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകൾ പ്രവർത്തിപ്പിക്കാൻ നികുതിയിളവ്.
ഇതുവഴി തൊഴിൽ ലഭിക്കും.
സ്റ്റാർട്ടപ്പുകൾക്ക് വൻ നേട്ടം
സ്റ്റാർട്ടപ്പുകൾക്ക് വൻ നേട്ടം. സ്റ്റാർട്ടപ്പുകൾക്ക് ഏഞ്ചൽ ടാക്സ് എല്ലാ വിഭാഗത്തിലും ഒഴിവാക്കി
ഓഹരി സൂചികകളിൽ നേരിയ ഇടിവ്
ബജറ്റ് പ്രഖ്യാപനം തുടങ്ങിയതോടെ ഓഹരി സൂചികകളിൽ നേരിയ ഇടിവ്. അതേസമയം, കാർഷിക മേഖലയിലെ കമ്പനികൾക്ക് നേട്ടം ഈ കമ്പനികളുടെ ഓഹരികൾ 10 ശതമാനം വരെ നേട്ടമുണ്ടാക്കി.
ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ല
നികുതിദായകരിൽ മൂന്നിൽ 2 പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചു. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ല
ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള നികുതി ഒഴിവാക്കും
കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും
ആദായനികുതി ആക്ട് പുനപരിശോധിക്കും
ആദായനികുതി ആക്ട് പുനപരിശോധിക്കും
സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ്
സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകും. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ 3 ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില കുറയ്ക്കും.
വില കൂടും
പ്ലാസ്റ്റിക്കിൻ്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും
വില കുറയും
ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും
കസ്റ്റംസ് ഡ്യൂട്ടി കുറച്ചു
സ്വര്‍ണം, വെള്ളി വില കുറയും. സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു
മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും
മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും. മൊബെൽ ഫോണിൻ്റെയും ചാര്‍ജറിന്‍റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും
പഴയ പെന്‍ഷൻ പദ്ധതിയിൽ മാറ്റമില്ല
പഴയ പെൻഷൻ പദ്ധതിയിൽ മാറ്റമില്ല. പുതിയ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ പുരോഗമിക്കുന്നു
കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പുനപരിശോധിക്കും
കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പുനപരിശോധിക്കും. ക്യാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
കർഷകർക്കുള്ള ധനസഹായം 6000 രൂപയായി തുടരും
കർഷകർക്കുള്ള ധനസഹായം 6000 രൂപയായി തുടരും
ജി എസ് ടി റവന്യു വരുമാനം വര്‍ധിപ്പിച്ചു
ജി എസ് ടി റവന്യു വരുമാനം വര്‍ധിപ്പിച്ചു. സാധാരണക്കാരൻ്റെ നികുതിഭാരം കുറച്ചു
ധനക്കമ്മി ജി ഡി പി യുടെ 4.9 ശതമാനം
ധനക്കമ്മി ജി ഡി പി യുടെ 4.9 ശതമാനം
എൻപിഎസ് വാത്സല്യ
എൻപിഎസ് വാത്സല്യ - പ്രായപൂർത്തി ആകാത്ത മക്കൾക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതി. എൻ പി എസ് പദ്ധതിക്ക് മികച്ച പ്രതികരണം