Asianet News MalayalamAsianet News Malayalam

യുപി മന്ത്രിസഭ ഇന്ന് അയോധ്യയിൽ,കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടി എംഎൽഎമാരും ക്ഷേത്ര ദര്‍ശനത്തിന്

സമാജ് വാദി പാർട്ടി വിട്ടു നിൽക്കും , ക്ഷണം നിരസിച്ചു,പത്ത് പ്രത്യേക ബസുകളിൽ എംഎല്‍എ മാർ പുറപ്പെട്ടു

up chief minister and MLAs to visist ayodya today
Author
First Published Feb 11, 2024, 10:45 AM IST

ദില്ലി: ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഇന്ന് അയോധ്യയിലെത്തും.കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടി എംഎൽഎമാരും അയോധ്യ യാത്രയിൽ പങ്കെടുക്കും , ക്ഷേത്ര ദർശനം നടത്തും.സമാജ് വാദി പാർട്ടി വിട്ടു നിൽക്കും ,അവര്‍ ക്ഷണം നിരസിച്ചു.മന്ത്രിസഭാ യോ​ഗമടക്കം അയോധ്യയിൽ സംഘടിപ്പിക്കും.ലക്നൗവിൽ നിന്നും 10 പ്രത്യേക ബസുകളിൽ എംഎല്‍എ മാർ പുറപ്പെട്ടു, മുഖ്യമന്ത്രി യോഗി ആദിത്വനാഥ് ഉച്ചയോടെ എത്തും.

അതിനിടെ അയോധ്യയിലെ പ്രാണപ്രതിഷ്ഠയെക്കുറിച്ചുള്ള  പാര്‍ലമെന്‍റ്  ചർച്ചയിലെ നിലപാടിനെ ചൊല്ലി ഇന്ത്യ സഖ്യത്തിലെ ഭിന്നത രൂക്ഷമായി.. കോൺഗ്രസ് ചർച്ചയിൽ പങ്കെടുത്തപ്പോൾ അതൃപ്തി അറിയിച്ച് മുസ്ലിംലീഗ് സഭ ബഹിഷ്ക്കരിച്ചു.അയോധ്യ ചർച്ചയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിൽ യോ​ഗം ചേർന്ന് ഇന്ത്യ സഖ്യം ആലോചന നടത്തിയിരുന്നു.  വിട്ട് നിന്നാൽ ബിജെപി അത് രാഷ്ട്രീയ പ്രചാരണത്തിന് ബിജെപി ആയുധമാക്കും എന്ന് ചൂണ്ടികാട്ടിയാണ് കോൺ​ഗ്രസ് പങ്കെടുക്കാൻ താരുമാനിച്ചത്. എന്നാൽ ചർച്ച ബഹിഷ്കരിക്കണമെന്ന ശക്തമായ നിലപാട് സ്വീകരിച്ച മുസ്ലീം ലീ​ഗ് ഇന്ത്യ സഖ്യത്തിന്‍റെ  ധാരണയോട് വിയോജിച്ചു. ചർച്ചയുടെ വിവരം അവസാന നിമിഷം വരെ മൂടിവച്ചു വെന്നും മുസ്ലിം ലീ​ഗ് ചൂണ്ടിക്കാട്ടി.

 
Latest Videos
Follow Us:
Download App:
  • android
  • ios