പരീക്ഷ എഴുതാനാകാതെ സിവിൽ സർവീസ് പരീക്ഷയുടെ അവസാന അവസരവും നഷ്ടമായവർക്കാണ് വീണ്ടും അവസരം ലഭിക്കുക.
ദില്ലി: കൊവിഡ് നിയന്ത്രണങ്ങൾ മൂലം സിവിൽ സർവീസ് പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക് വീണ്ടും അവസരം നൽകാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍. പരീക്ഷ എഴുതാനാകാതെ സിവിൽ സർവീസ് പരീക്ഷയുടെ അവസാന അവസരവും നഷ്ടമായവർക്കാണ് വീണ്ടും അവസരം ലഭിക്കുക. പരീക്ഷ എഴുതാനാകാതെ പ്രായ പരിധി കഴിഞ്ഞവർക്ക് ഇളവ് ലഭിക്കില്ല. സർക്കാർ നിലപാട് സുപ്രീംകോടതിയെ അറിയിച്ചു.
കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം അപേക്ഷിച്ച പലർക്കും എഴുതാനായില്ലെന്നും, ഇതിൽ ഭൂരിഭാഗം വിദ്യാർത്ഥികളുടെയും അവസാനത്തെ അവസരമായിരുന്നുവെന്നുമുള്ള ഹർജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. നേരത്തെ അവസരം നൽകാൻ ആവില്ല എന്നായിരുന്നു കേന്ദ്ര സർക്കാറിന്‍റെ നിലപാട്. ഹർജി ഫെബ്രുവരി എട്ടിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
