Asianet News MalayalamAsianet News Malayalam

ഇന്ത്യ - ചൈന ത‍‍ർക്കത്തിൽ അമേരിക്ക ഇടപെട്ടതായി റിപ്പോർട്ട്, അതിർത്തിയിൽ ജാഗ്രത ശക്തമാക്കി ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്രമോദി അതിർത്തയിൽ നടത്തിയ സന്ദർശനത്തിന് പിന്നാലെ ചൈനീസ് അതിർത്തിയിൽ ഉടനീളം ഇന്ത്യ സുരക്ഷ ശക്തമാക്കി. 

US foreign sectary discussed ladakh issue with S vijayshankar
Author
Delhi, First Published Jul 5, 2020, 9:37 AM IST

ദില്ലി: ഇന്ത്യ - ചൈന അതിർത്തി സംഘർഷത്തിൽ അമേരിക്ക ഇടപെട്ടതായി സൂചന. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപയോ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറെ ടെലിഫോണിലൂടെ ബന്ധപ്പെട്ട് വിഷയങ്ങൾ ചർച്ച ചെയ്തതായാണ് പുറത്തു വരുന്ന വിവരങ്ങൾ. അതേസമയം ചർച്ചയുടെ വിശദാംശങ്ങൾ ഇരുരാജ്യങ്ങളും പുറത്തു വിട്ടിട്ടില്ല. 

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അതിർത്തയിൽ നടത്തിയ സന്ദർശനത്തിന് പിന്നാലെ ചൈനീസ് അതിർത്തിയിൽ ഉടനീളം ഇന്ത്യ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി നേരിട്ട് സൈനികരെ കണ്ടതും അതിർത്തിയിലെ സാഹചര്യം വിലയിരുത്തിയതും. 

ഗൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ ഇരുപത് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ രാജ്യത്താകെ ചൈനീസ് വിരുദ്ധ വികാരം ശക്തമായി നിലനിൽക്കുകയാണ്. വ്യക്തി വിവരങ്ങൾ ചോർത്തുന്നുവെന്നാരോപിച്ച് നേരത്തെ 59 ചൈനീസ് ആപ്പുകളുടെ പ്രവർത്തനം ഇന്ത്യ നിരോധിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios