ദില്ലി: ചാന്ദ്രയാന്‍-2 പദ്ധതി ഇന്ത്യന്‍ മുന്നേറ്റത്തിന്‍റെ വലിയ ചുവടാണെന്ന് അമേരിക്ക. ചാന്ദ്രയാന്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയ ഐഎസ്ആര്‍ഒയെ ഞങ്ങള്‍ അഭിനന്ദിക്കുകയാണ്. മുന്നോട്ടുള്ള യാത്രയില്‍ ഇന്ത്യയുടെ വലിയ ചുവട് വെപ്പാണ് പദ്ധതി. ശാസ്ത്ര  പുരോഗതയില്‍ ഇന്ത്യ മൂല്യവത്തായ വിവരങ്ങള്‍ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ അസിസ്റ്റന്‍റ് സെക്രട്ടറി ആലീസ് ജി വെല്‍സ് ട്വീറ്റ് ചെയ്തു.

ബഹിരാകാശ നേട്ടത്തില്‍ ഇന്ത്യ മുന്നേറ്റം നടത്തുമെന്നതില്‍ സംശയില്ലമെന്നും അവര്‍ വ്യക്തമാക്കി. ചാന്ദ്രയാന്‍-2 പദ്ധതിയില്‍ നാസയും അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്കു ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ശ്രമിച്ച രാജ്യമാണ് ഇന്ത്യ. എന്നാല്‍, ലാന്‍ഡിംഗിന് തൊട്ടുമുമ്പ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം ഐഎസ്ആര്‍ഒക്ക് നഷ്ടപ്പെടുകയായിരുന്നു.