രാത്രി 7.30 മുതൽ തെരഞ്ഞെടുപ്പ് സർവേയുടെ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലൂടേയും ഓൺലൈനിലൂടേയും പുറത്തു വിടുന്നു.
ദില്ലി: അടുത്ത വർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിലേക്ക് വെളിച്ചം വീശുന്ന ഏഷ്യാനെറ്റ് ന്യൂസിൻ്റെ പ്രത്യേക സർവേ ഇന്ന് പുറത്തു വിടുന്നു.
- ആരുടെ ഭരണകാലത്താണ് കൂടുതൽ അഴിമതി - അഖിലേഷ്, യോഗി, മായാവതി
യോഗി സർക്കാർ - 28 ശതമാനം
അഖിലേഷ് സർക്കാർ - 48 ശതമാനം
മായാവതി സർക്കാർ - 24 ശതമാനം
- എല്ലാവരേയും ഒരേ പോലെ കാണുന്ന സർക്കാരാണോ അതോ ഏതെങ്കിലും ഒരു സമുദായത്തിന് പ്രത്യേക പരിഗണന നൽകുന്ന സർക്കാരാണോ അധികാരത്തിൽ വരേണ്ടത് ?
എല്ലാ വിഭാഗത്തേയും തുല്യരായി കാണുന്ന സർക്കാർ - 92 ശതമാനം
എൻ്റെ സമുദായത്തെ പ്രത്യേകം പരിഗണിക്കുന്ന സർക്കാർ - 8 ശതമാനം
- നിയമസഭാ തെരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ നിങ്ങൾ ആർക്കാവും വോട്ട് ചെയ്യുക
യോഗി - 48 ശതമാനം
അഖിലേഷ് - 36 ശതമാനം
മറ്റുള്ളവർ - 16 ശതമാനം
- വോട്ട് ചെയ്യാനുള്ള നിങ്ങളുടെ മാനദണ്ഡം എന്തായിരിക്കും - കക്ഷിനേതാവ്, ജാതി, മതം, സ്ഥാനാർത്ഥി
പാർട്ടി - 38 ശതമാനം
ജാതി - 11 ശതമാനം
മതം - 9 ശതമാനം
- തെരഞ്ഞെടുപ്പിൽ രാമക്ഷേത്രം നിങ്ങൾക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണ്
വളരെ പ്രധാനം - 33 ശതമാനം
ശരാശരി മാത്രം - 22 ശതമാനം
അപ്രധാനം - 32 ശതമാനം
വളരെ അപ്രധാനം - 13 ശതമാനം
- 6.യോഗി/അഖിലേഷ്/മായാവതി സർക്കാരുകളുടെ കാലത്തെ ക്രമസമാധാനപാലനം വിലയിരുത്തുക
അഖിലേഷ് - 27 ശതമാനം
മായാവതി - 13 ശതമാനം
യോഗി - 60 ശതമാനം
- 7. യോഗി സർക്കാരിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുക
വളരെ നല്ലത് - 23 ശതമാനം
നല്ലത് - 22 ശതമാനം
ശരാശരി - 32 ശതമാനം
മോശം - 13 ശതമാനം
- യോഗിസർക്കാർ പരാജയപ്പെട്ട വിഷയം ഏതെല്ലാം
വിലക്കയറ്റം - 45 ശതമാനം
അഴിമതി - 25 ശതമാനം
റോഡുകൾ - 20 ശതമാനം
വൈദ്യുതി - 10 ശതമാനം
- യോഗി സർക്കാർ മികച്ച പ്രകടനം കാഴ്ചവച്ച മേഖല ഏതാണ്
ക്രമസമാധാനപാലനം - 70 ശതമാനം
റേഷൻ - 20 ശതമാനം
മറ്റുള്ളവ - 10 ശതമാനം
- കർഷകബിൽ താങ്കൾ വായിച്ചിരുന്നു. അതെപ്പറ്റി വ്യക്തമായ ധാരണയുണ്ടോ
ഉണ്ട് - 40 ശതമാനം
ഇല്ല - 31 ശതമാനം
അതേപ്പറ്റി അറിയില്ല - 29 ശതമാനം
- കർകഷബില്ലിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം
നല്ലത് - 24 ശതമാനം
മോശം - 21 ശതമാനം
അറിയില്ല - 55 ശതമാനം
- ഏതാണ് നിങ്ങളെ ബാധിക്കുന്ന പ്രധാന പൊതുപ്രശ്നം -
വിലക്കയറ്റം - 61 ശതമാനം
കൊവിഡ് പ്രതിരോധം - 30 ശതമാനം
ക്രമസമാധാനം - 9 ശതമാനം
- യോഗി സർക്കാർ തുടരണോ അതോ അഖിലേഷ് വരണോ
യോഗി തുടരണം - 48 ശതമാനം
അഖിലേഷ് വരണം - 40 ശതമാനം
മറ്റുള്ളവർ - 12 ശതമാനം
- യു.പി തെരഞ്ഞെടുപ്പിനെ മോഡി ഫാക്ടർ എത്രത്തോളം സ്വാധീനിക്കും
വളരെ അധികം - 25 ശതമാനം
മിതമായ നിലയിൽ - 24 ശതമാനം
വളരെ കുറവ് - 33 ശതമാനം
തീരെ കുറവ് - 18 ശതമാനം
- വൈദ്യുതി നിരക്ക് വർധന തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ ?
അതെ - 45 ശതമാനം
അല്ല - 55 ശതമാനം

2022 മാർച്ചിലാണ് യുപി നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് ഇതിന് മുൻപായി പുതിയ സർക്കാർ അധികാരത്തിലെത്തും. 2017 മാർച്ച് മാസത്തിലാണ് യുപി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തേറ്റവും ജനസംഖ്യയും നിയമസഭാ സീറ്റുകളുമുള്ള യുപിയിലെ തെരഞ്ഞെടുപ്പ് ദേശീയരാഷ്ട്രീയത്തിൽ സവിശേഷ പ്രധാന്യമർഹിക്കുന്നതാണ്. 2014- ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ 80 ലോക്സഭാ സീറ്റുകളിൽ 71ഉം തൂത്തുവാരിയാണ് ബിജെപി ഹിന്ദി ഹൃദയഭൂമിയിൽ തേരോട്ടം തുടങ്ങിയത്. എസ്.പി - ബിഎസ്പി പാർട്ടികളുടെ സ്വാധീനം തകർത്തുള്ള ബിജെപി മുന്നേറ്റം 2017-ലും അവർ ആവർത്തിച്ചു.
403 അംഗ യുപി നിയമസഭയിൽ 312 സീറ്റുകൾ നേടി ബിജെപി അധികാരം പിടിച്ചപ്പോൾ ബിഎസ്പി 61 സീറ്റിലും എസ്.പി 19 സീറ്റിലുമായി ഒതുങ്ങി. മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിൽ വന്ന ബിജെപി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ഗൊരഖ്പൂർ എംപിയും താരപ്രചാരകനുമായിരുന്ന യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തു. ഇതോടെ മുഖ്യമന്ത്രി പദവിയിലെത്തുന്ന ഇന്ത്യയിലെ ആദ്യ സന്ന്യാസിയായി അദ്ദേഹം മാറി.
അഞ്ച് വർഷങ്ങൾക്കിപ്പുറം യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ രാഷ്ട്രീയ ഏറെ വ്യത്യസ്തമാണ്. ഏറെ നാളായ തർക്കഭൂമിയായിരുന്ന അയോധ്യയിൽ സുപ്രീംകോടതി വിധിയെ തുടർന്ന് രാമക്ഷേത്ര നിർമ്മാണം ആരംഭിച്ച് കഴിഞ്ഞു. കൊവിഡ് ഒന്ന്, രണ്ട് തരംഗങ്ങൾ ഉത്തർപ്രദേശിനെ ഗുരുതരമായി ബാധിച്ചെങ്കിലും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് യോഗി അവകാശപ്പെടുന്നത്.
പാർട്ടിക്കുള്ളിൽ അഭ്യന്തര ഭിന്നതകളുണ്ടെങ്കിലും യുപിയിൽ ബിജെപിയുടെ അനിഷേധ്യ നേതാവ് യോഗി തന്നെയാണ്. മോദിക്കും അമിത് ഷായ്ക്കും ശേഷം ബിജെപിയുടെ ദേശീയമുഖവും യോഗി തന്നെ. എന്നാൽ കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങൾ സർക്കാരിനെ എത്ര മാർക്കിട്ടു എന്ന് വ്യക്തമല്ല. 2014-ലും 2017-ലും ബിജെപിക്ക് തുണയായ മോദി ഇഫക്ട് ഇക്കുറി ആവർത്തിക്കുമോ എന്നതും കണ്ടറിയണം. അഖിലേഷ് യാദവാണ് യുപിയിൽ ഇപ്പോൾ പ്രധാന പ്രതിപക്ഷമായി രംഗത്തുള്ളത്.
ഹൈന്ദവ ധ്രുവീകരണമെന്ന ബിജെപി അജണ്ട ബിഎസ്പിയെ വളരെ ദുർബലപ്പെടുത്തിയിരിക്കുന്നു. പ്രിയങ്കാ ഗാന്ധിയിലൂടെ തിരിച്ചു വരാൻ കോൺഗ്രസ് ശ്രമിക്കുന്നുവെങ്കിലും താഴെത്തട്ടിൽ പാർട്ടി ചത്ത കുതിരയെന്ന നിലയിലാണ്. ഇതെല്ലാം പുറമേക്കുള്ള രാഷ്ട്രീയ നിരീക്ഷണങ്ങൾ മാത്രമാണ്. 2014-ലും 2017-ലും പ്രതീക്ഷകൾക്ക് പ്രവചനങ്ങൾക്കും അപ്പുറത്തുള്ള വിധിയെഴുത്താണ് യുപിയിലുണ്ടായത്. 2022-ലും അത് ബിജെപിക്ക് അനുകൂലമായി വരുമോ അതോ ജനം താമരപ്പാർട്ടിയെ എഴുതി തള്ളുമോ എന്നതിലേക്കാണ് സർവേ വെളിച്ചം വീശുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
