Asianet News MalayalamAsianet News Malayalam

കുട്ടികൾക്കുള്ള വാക്സിനേഷൻ വേ​ഗത്തിലാക്കണമെന്ന് ഹർജി: ദില്ലി ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു

കുട്ടികളിലെ വാക്സിനേഷൻ വേഗത്തിലാക്കാനും വീട്ടിൽ കുട്ടികളുള്ളവർക്ക് വാക്സിനേഷനിൽ മുൻഗണന  നൽകാനും ആവശ്യപ്പെട്ടായിരുന്നു ഹർജി. 

vaccination of children should be speed up delhi high court sends notice to central government
Author
Delhi, First Published May 28, 2021, 11:34 AM IST

ദില്ലി: കുട്ടികളിലെ വാക്സിനേഷൻ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയിന്മേൽ കേന്ദ്രസർക്കാരിനു ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. കുട്ടികളിലെ വാക്സിനേഷൻ വേഗത്തിലാക്കാനും വീട്ടിൽ കുട്ടികളുള്ളവർക്ക് വാക്സിനേഷനിൽ മുൻഗണന  നൽകാനും ആവശ്യപ്പെട്ടായിരുന്നു ഹർജി. 

കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്സീനേഷന് തയ്യാറെന്ന് ഫൈസർ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസർ നല്കിയിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവുണ്ടായെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടെ 1.86 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം വരെ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു പ്രതിദിന രോ​ഗികളുടെ എണ്ണം. കൊവിഡ് ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 3660 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23, 43,152 പേരാണ് നിലവിൽ‌ ചികിത്സയിലുള്ളത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios