ശ്രീരാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ചമ്പത് റായ് രാജിവെച്ചതിന് പിന്നാലെ, വിഎച്ച്പി ബജ്രംഗ്ലാൽ ബാഗ്ഡയുടെ പേര് നിർദ്ദേശിച്ചു.
ദില്ലി: ശ്രീരാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ചമ്പത് റായ് രാജിവെച്ചതിന് പകരം ബജ്രംഗ്ലാൽ ബാഗ്ഡയുടെ പേര് നിർദ്ദേശിച്ച് വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പിയുടെ ദേശീയ അന്തർ ദേശീയ ജനറൽ സെക്രട്ടറിയാണ് ബാഗ്ഡ. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാഗ്ഡയുടെയും നിലവിലെ അംഗം കൃഷ്ണമോഹൻറെയും പേരുകൾ പരിഗണനയിലുണ്ട്. വിഎച്ച്പി ഇന്ദ്രപ്രസ്ഥ മേഖലാ സെക്രട്ടറി നീരജ് ദൗനേരിയയുടെ പേരും ട്രസ്റ്റംഗമായി പരിഗണനയിലുണ്ട്. രണ്ട് അംഗങ്ങൾ വിർച്ച്വലായി പങ്കെടുക്കാനാണ് സാധ്യത. അയോധ്യ ക്ഷേത്രത്തിലെ കൊള്ള പുറത്ത് വന്നതിന് പിന്നാലെയാണ് ചമ്പത് റായിയും ട്രസ്റ്റി ഡോ. അനിൽ മിശ്രയും രാജിവെച്ചത്.
അയോധ്യ ക്ഷേത്രക്കൊള്ള വിവാദം കത്തി നില്‍ക്കെ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന് നടക്കും. സംഭാവന തട്ടിപ്പില്‍ സംശയമുനയില്‍ നില്‍ക്കുന്ന ട്രസ്റ്റ് എന്ത് നിലപാടെടുക്കുമെന്നതില്‍ ആകാംക്ഷ സജീവമാണ്. അയോധ്യയില്‍ മൂന്ന് മണിക്ക് നടക്കുന്ന യോഗം ചമ്പത് റായിയുടേതടക്കം രാജി അംഗീകരിക്കും. ഇന്നത്തെ യോഗത്തില്‍ തട്ടപ്പുകളിൽ ഉത്തരം പറയേണ്ട ഉ ജനറല്‍ സെക്രട്ടറി ചമ്പത് റായി പങ്കെടുത്തേക്കില്ല. പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിനായി ദില്ലിയിൽ ചേരുന്ന ട്രസ്റ്റിന്റെ യോഗത്തിൽ ബജ്രംഗ്ലാൽ ബാഗ്ഡയുടെ അടക്കം പേര് നിർദ്ദേശിക്കും. രാജിവച്ച പദവികളേക്ക് ആരെന്നോ, സിഇഒ പോസ്റ്റിലേക്ക് ആരെ നിയമിക്കുമെന്നോ വ്യക്തമല്ല.
ചമ്പത് റായിക്കെതിരെ പുതിയ ആരോപണം
ചമ്പത് റായിക്ക് ഇരട്ടി പ്രഹരവുമായി മുന്‍ ആഭ്യന്തര സെക്രട്ടറി ലക്ഷ്മി നാരായണന്‍റെ മൊഴിയും പുറത്തുവന്നു. പ്രാണ പ്രതിഷ്ഠക്ക് പിന്നാലെ 2024 ഏപ്രിലില്‍ അയോധ്യ ക്ഷേത്രത്തില്‍ 151 കിലോ തൂക്കം വരുന്ന സ്വര്‍ണത്തില്‍ തീര്‍ത്ത രാമചരിത മാനസ് ഗ്രന്ഥം വഴിപാടായി നല്‍കിയെന്നും, ഇപ്പോള്‍ അതേ കുറിച്ച് ഒരു വിവരവുമില്ലെന്നും നേരിട്ട് വാങ്ങിയ ചമ്പത് റായി ഒരു രസീത് പോലും നല്‍കിയില്ലെന്നുമാണ് മൊഴി. ഇക്കാര്യം എസ് ഐ ടിക്കടക്കം ലക്ഷ്മി നാരായണന്‍ മൊഴി നല്‍കി.
വിചിത്ര ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത്
വിചിത്ര ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി). അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കളെ വിളിച്ചു വരുത്തി തെളിവ് വാങ്ങണമെന്നാണ് വി എച്ച് പി നേതൃത്വം പൊലീസിനോടാവശ്യപ്പെട്ടത്. അയോധ്യയിൽ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് ആരോപണം ഉന്നയിച്ച പ്രിയങ്ക ഗാന്ധിയും അരവിന്ദ് കെജ്രിവാളുമടക്കമുള്ളവരിൽ നിന്ന് തെളിവ് തേടണമെന്ന് വി എച്ച് പി അധ്യക്ഷന്‍ അലോക് കുമാര്‍, അയോധ്യ ഡി എസ് പിക്ക് കത്ത് നല്‍കി.


