തമിഴ്‌നാട്ടിൽ ലഹരി ഉപയോഗം തടയുന്നതിനായി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ കർശന നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സ്കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുയിടങ്ങളിൽ സ്ഥിരം പരിശോധന നടത്താൻ എക്സൈസ് കമ്മീഷണർ ഉത്തരവിറക്കി. ലഹരിവിൽപ്പന തടയാനും കുറ്റവാളികളെ കണ്ടെത്താനും രഹസ്യമായി വിവരം നൽകാൻ ആളുകളെ നിയമിക്കാനും നിർദ്ദേശമുണ്ട്.
തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ലഹരി ഉപയോഗം തടയാൻ നടപടികളുമായി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ മുന്നോട്ട്. നടപടികളുടെ ആദ്യ പടിയായി സംസ്ഥാനത്തെ സ്‌കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ സമീപത്ത് സ്ഥിരമായി പരിശോധന നടത്തണമെന്നാണ് നിർദേശം. മുഖ്യമന്ത്രി നൽകിയ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന എക്സൈസ് കമ്മീഷണർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ലഹരിവിൽപ്പന തടയാനും കുറ്റവാളികളെ കണ്ടെത്താനും പ്രാദേശിക തലത്തിൽ രഹസ്യമായി വിവരം നൽകാനുള്ള ആളുകളെ കണ്ടെത്തി നിയമിക്കാനും വിജയ് നിർദേശം നൽകിയതായാണ് വിവരം. ലഹരിമരുന്ന് -വ്യാജമദ്യ നിർമാണവും വിൽപനയും നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥിരമായി റെയ്‌ഡ് നടത്തണമെന്നുമടക്കം 14 നിർദേശങ്ങളാണ് എക്സൈസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.



