അക്രമത്തിന് പിന്നിൽ ബിജെപിയെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. ത്രിപുരയിലെ ബിഷാൽഗഡിൽ സിപിഎം ഓഫീസും തീയിട്ട് നശിപ്പിച്ചു

അഗർത്തല: ത്രിപുരയിൽ സിപിഎം ഓഫീസുകൾക്ക് നേരെ വീണ്ടും അക്രമം. സംസ്ഥാന തലസ്ഥാനമായ അഗർത്തലയിൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ നിർത്തിയിട്ടുണ്ടായിരുന്ന വാഹനം അഗ്നിക്കിരയാക്കി. അക്രമത്തിന് പിന്നിൽ ബിജെപിയെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. ത്രിപുരയിലെ ബിഷാൽഗഡിൽ സിപിഎം ഓഫീസും തീയിട്ട് നശിപ്പിച്ചു.

സിപിഎമ്മിനൊപ്പം ആരോപണവുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. ത്രിപുരയിൽ ബിജെപി പ്രവർത്തകർ സ്‌റ്റുഡിയോകളും വാഹനങ്ങളും കത്തിച്ചതായി മുകുൾ റോയി ആരോപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.