മുംബൈ: ബന്ധുവിന് മയക്കുമരുന്ന് കേസില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ നടന്‍ വിവേക് ഒബറോയിയുടെ വീട്ടില്‍ റെയ്ഡ്. മുംബൈയിലെ വസതിയിലെത്തിയാണ് ബംഗളുരു പൊലീസ് പരിശോധന നടത്തിയത്. 

ബംഗളുരു മയക്കുമരുന്ന് കേസില്‍ ഒളിവല്‍ കഴിയുന്ന ആദിത്യ ആല്‍വ ഒബറോയിയുടെ വീട്ടിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതോടെയാണ് പൊലീസ് ഇവിടെയെത്തിയത്. കോടതി ഉത്തരവുമായാണ് ക്രൈം ബ്രാഞ്ച് സംഘം എത്തിയത്. 

കര്‍ണാടകയിലെ മുന്‍ മന്ത്രി  അന്തരിച്ച ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. കര്‍ണാടകയിലെ നടീ നടന്‍മാര്‍ അടക്കം ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ പ്രതിയായ ഇയാള്‍ ഒളിവിലാണ്.