ഛത്ര: തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയുള്ള മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ശേഖര ഗഞ്ചു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. 

ഛത്രയിലെ ജജ്‌വാരിയ ഗ്രാമത്തിലായിരുന്നു ഇയാൾ. സംസ്ഥാന പൊലീസ് സേനയും സെൻട്രൽ റിസർവ് പൊലീസ് സേനയും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.