Asianet News MalayalamAsianet News Malayalam

റിപ്പബ്ലിക് ദിന പരേഡിൽ പുരുഷസേനാവിഭാഗത്തെ നയിച്ച് ക്യാപ്റ്റന്‍ ടാനിയ ഷെര്‍ഗില്‍

നേരത്തേ  ജനുവരി 15 ന് നടത്തിയ ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിക്കുന്ന ആദ്യ വനിത ഓഫീസറായി ടാനിയ ഷെര്‍ഗില്‍ ചരിത്രം കുറിച്ചിരുന്നു.  

Watch Army Capt Tania Shergill lead all men contingent in Republic Day parade
Author
Delhi, First Published Jan 26, 2020, 3:56 PM IST

ദില്ലി: റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷൻമാർ മാത്രമുള്ള സൈന്യത്തെ നയിച്ച് വനിതാ ക്യാപ്റ്റന്‍.  26കാരിയായ ടാനിയ ഷേര്‍ഗില്‍ ആണ് പരേഡില്‍ പുരുഷവിഭാഗത്തെ നയിച്ചത്. റിപ്പബ്ലിക് ദിന പരേഡ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് സൈന്യത്തെ വനിത ഓഫീസർ നയിക്കുന്നത്. ജനുവരി 15 ന് നടത്തിയ ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിക്കുന്ന ആദ്യ വനിത ഓഫീസറായി ടാനിയ ഷെര്‍ഗില്‍ ചരിത്രം കുറിച്ചിരുന്നു.  

ആദ്യമായി ഇത്തരത്തിൽ വനിത ഓഫീസർ പരേഡിൽ സൈന്യത്തെ നയിച്ചത് കഴിഞ്ഞ വർഷമാണ്. 144 പേരടങ്ങുന്ന പുരുഷ സേനയെ ആദ്യമായി നയിക്കുന്ന വനിത ഓഫീസര്‍ ആയി ഭാവനാ കസ്തൂരി കഴിഞ്ഞ വര്‍ഷം ചിത്രത്തിലിടം നേടിയിരുന്നു. സേനാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു പരേഡില്‍ പുരുഷ സേനയെ ഒരു വനിത ഓഫീസര്‍ നയിക്കുക എന്നത്. 

ഈ വര്‍ഷവും പുരുഷ സേനയെ നയിക്കാന്‍ വനിത ക്യാപ്റ്റനെത്തിയത് ലൈന്യത്തില്‍ അപൂര്‍വ്വമായി നടന്ന സംഭവമാണ്. സൈന്യത്തില്‍ ചേരുന്ന തന്റെ കുടുംബത്തിലെ നാലാംതലമുറക്കാരിയാണ് ടാനിയ. 'ലിംഗത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലല്ല സൈന്യത്തില്‍ പ്രവേശനം ലഭിക്കുന്നത്. പകരം മികവിന്റെ അടിസ്ഥാനത്തിലാണ് . നിങ്ങള്‍ അതര്‍ഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കത് ലഭിക്കുക തന്നെ ചെയ്യും'-ടാനിയ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ സ്മരണ പുതുക്കലിന്റെ ഭാഗമായാണ് ആര്‍മ്മി ഡേ നടക്കുന്നത്.  

Follow Us:
Download App:
  • android
  • ios