ബിജെപിയെ ഭയക്കുന്നവർക്ക് പുറത്ത് പോകാം, ഭയമില്ലാത്ത നിരവധി പേർ പുറത്തുണ്ട്. അവരെ പാർട്ടിയിലേക്ക് കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

ദില്ലി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ആർഎസ്എസില്‍ വിശ്വസിക്കുന്നവര്‍ക്കും ഭീരുക്കൾക്കും പാർട്ടി വിട്ട് പുറത്ത് പോകാമെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. കോൺഗ്രസ് സോഷ്യൽ മീഡിയ യോഗത്തിലാണ് രാഹുലിന്‍റെ പ്രതികരണം. ബിജെപിയെ ഭയക്കുന്നവർക്ക് പുറത്ത് പോകാം, ഭയമില്ലാത്ത നിരവധി പേർ പുറത്തുണ്ട്. അവരെ പാർട്ടിയിലേക്ക് കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബിജെപിക്കെതിരെ തുറന്ന പോരിനൊരുങ്ങുകയാണ് രാഹുല്‍ ഗാന്ധി. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്ന് പ്രതിരോധ സമിതി യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഇറങ്ങിപ്പോയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യോഗത്തില്‍ ചൈന വിഷയം ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോകുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona