ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദം നേടിയ സാനിയ മുംബൈയിൽ വളർത്തുമൃഗങ്ങൾക്കായുള്ള ആഡംബര സലൂണായ പോസ് പെറ്റ് സ്പാ ആൻഡ് സ്റ്റോറിന്റെ ഡയറക്ടറും പാർട്ണറുമാണ്
മുംബൈ: ക്രിക്കറ്റ് താരവും സച്ചിൻ തെണ്ടുൽക്കറുടെ മകനുമായ അർജുൻ തെണ്ടുൽക്കറുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലാണ് വിവാഹ നിശ്ചയം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സച്ചിന്റെ ഭാഗത്ത് നിന്നോ അർജുന്റെ ഭാവിവധുവിന്റെ വീട്ടുകാരോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുംബൈയിലെ പ്രമുഖ വ്യവസായിയായ രവി ഘായിയുടെ പേരക്കുട്ടിയായ സാനിയ ചന്ദോക്ക് ആണ് അർജുന്റെ ഭാവി വധുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദം നേടിയ സാനിയ മുംബൈയിൽ വളർത്തുമൃഗങ്ങൾക്കായുള്ള ആഡംബര സലൂണായ പോസ് പെറ്റ് സ്പാ ആൻഡ് സ്റ്റോറിന്റെ ഡയറക്ടറും പാർട്ണറുമാണ്. ഹോട്ടൽ, ഭക്ഷണ വ്യവസായത്തിൽ പ്രമുഖരാണ് ഘായി കുടുംബം. ഇന്റർ കോന്റിനെന്റൽ ഹോട്ടൽ, ദി ബ്രൂക്ക്ലിൻ ക്രീമറി എന്നിയും ഘായി കുടുംബത്തിന്റേതാണ്യ ഗ്രാവിസ് ഗ്രൂപ്പിന്റെ ചെയർമാനാണ് സാനിയയുടെ പിതാവ് രവി ഘായി. ദി ബ്രൂക്ക്ലിൻ ക്രീമറിയുടെ മാതൃസ്ഥാപനമാണ് ഗ്രാവിസ് ഗ്രൂപ്പ്.
ഇരുപത്തഞ്ചുകാരനായ അര്‍ജുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയെ പ്രതിനിധാനം ചെയ്യുന്ന അര്‍ജുന്‍, ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനായും കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടര്‍-19 ടീമിലും ഇടംനേടിയിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റില്‍ 17 മത്സരങ്ങളില്‍നിന്ന് ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 532 റണ്‍സ് നേടുകയും 37 വിക്കറ്റും നേടി.
