മുംബൈ: വാഹന പരിശോധനയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് മുംബൈയിൽ പൊലീസുകാരനെ മർദ്ദിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു. സാങ്ക്രിത തിവാരിയെന്ന സ്ത്രീയെയും സുഹൃത്തിനെയുമാണ് അറസ്റ്റ് ചെയ്തത്. 

ഹെൽമറ്റ് വയ്ക്കാതെ ബൈക്കോടിച്ചതിന് സുഹൃത്തിന് പിഴയിട്ടതിന് പിന്നാലെയാണ് തർക്കവും മർദ്ദനവും. സുഹൃത്തായ മുഹ്സിൻ ഷെയ്ക്ക് വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു. തന്നെ പൊലീസുകാരൻ അപമാനിക്കാൻ ശ്രമിച്ചെന്ന് വീഡിയോയിൽ സാങ്ക്രിത പറയുന്നുണ്ട്.