Asianet News MalayalamAsianet News Malayalam

കാമുകനുമൊത്തുള്ള സ്നേഹ പ്രകടനങ്ങൾ ഭർത്താവ് ക്യാമറയിൽ പകർത്തി പ്രചരിപ്പിച്ചെന്ന് യുവതിയുടെ ആരോപണം; കേസെടുത്തു

ഭാരതീയ ന്യായ സംഹിതയിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും വിവിധ  വപ്പുകൾ ചേർത്ത് ഭ‍ർത്താവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

Woman complaons against husband for filming her private moments with lover and spreading it
Author
First Published Aug 31, 2024, 5:23 AM IST | Last Updated Aug 31, 2024, 5:23 AM IST

മുംബൈ: താനും കാമുകനും ഒരുമിച്ചുള്ള സമയങ്ങളിലെ ദൃശ്യങ്ങൾ, ഭർത്താവ് ക്യാമറയിൽ പകർത്തി പ്രചരിപ്പിച്ചെന്ന് യുവതിയുടെ പരാതി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റുകളിലുമൊക്കെ വീഡിയോ പ്രചരിച്ചിപ്പിച്ചെന്നാണ് ആരോപണം. താനെയിലാണ് 35 വയസുകാരിയായ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ചില പ്രശ്നങ്ങളെ തുടർന്ന് യുവതി ഭർത്താവിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു. ഇതിനിടെയാണ് യുവതിയുടെ കാമുകനുമൊത്തുള്ള സ്നേഹ പ്രകടനങ്ങളുടെ വീഡിയോ ക്ലിപ്പ് ഭർത്താവ് സൈബർ ലോകത്ത് പ്രചരിപ്പിച്ചത്. ഭാരതീയ ന്യായ സംഹിതയിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും വിവിധ  വപ്പുകൾ ചേർത്ത് ഭ‍ർത്താവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. മാനനഷ്ടത്തിനും ഒളിഞ്ഞുനോട്ടത്തിനുമൊക്കെയുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.  വീട്ടിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചാണ് യുവതിയും കാമുകനുമൊത്തുള്ള വീഡിയോ ദൃശ്യങ്ങൾ പക‍ർത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നതായി മൻപദ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios