യുവതിയെ കടന്ന് നിരവധി കോച്ചുകൾ കടന്നു പോയെങ്കിലും പരിക്കൊന്നും സംഭവിക്കാതെ യുവതി ട്രാക്കിനിടയിൽ കുരുങ്ങിക്കിടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച പത്തരയോടെയാണ് സംഭവം. 

ദില്ലി: ട്രാക്കിൽ വീണു കിടന്നിരുന്ന രണ്ടായിരം രൂപയുടെ നോട്ട് എടുക്കാൻ ‌ദ്വാരക മോർ മെട്രോ സ്റ്റേഷനിലെ ട്രാക്കിലേക്ക് എടുത്തു ചാടിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യുവതിയെ കടന്ന് നിരവധി കോച്ചുകൾ കടന്നു പോയെങ്കിലും പരിക്കൊന്നും സംഭവിക്കാതെ യുവതി ട്രാക്കിനിടയിൽ കുരുങ്ങിക്കിടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച പത്തരയോടെയാണ് സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സർവ്വീസ് തടസ്സപ്പെടുത്തിയതിന്റെ പേരിൽ യുവതിയ്ക്കെതിരെ സിഐഎസ്എഫ് നടപടി സ്വീകരിച്ചെങ്കിലും മാപ്പ് എഴുതി നൽകിയതിനാല്‌ ഇവരെ വിട്ടയച്ചു. സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദ്വാരക സെക്ടർ 21 മുതൽ ഇലക്ട്രോണിക് സിറ്റി വരെയുള്ള ബ്ലൂ ലൈൻ സർവ്വീസാണ് തടസ്സപ്പെട്ടത്. എങ്കിലും പെട്ടെന്ന് തന്നെ ​ഗതാ​ഗത തടസ്സം പരിഹരിച്ചതായി അധികൃതർ അറിയിച്ചു.