പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ബഹളം വയ്ക്കുകയും അപകട മണി മുഴക്കുകയും ചെയ്തു. ഇതോടെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയും അപകടം ഒഴിവാകുകയുമായിരുന്നു.
ദില്ലി: പറന്നു പോയ 2,000 രൂപ നോട്ടെടുക്കാൻ മെട്രോ ട്രാക്കിലേക്ക് ചാടിയ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്. ദില്ലിയിലെ ദ്വാരക മോര്‍ സ്‌റ്റേഷനിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാവിലെ 10.40 ഓടെ സ്‌റ്റേഷനിലെത്തിയ യുവതിയുടെ പഴ്‌സില്‍ നിന്നും 2,000 രൂപയുടെ നോട്ട് ട്രാക്കിലേക്ക് പറന്നു വീഴുകയായിരുന്നു. ഇതോടെ, ഒന്നും ചിന്തിക്കാതെ യുവതി ട്രാക്കിലേക്ക് എടുത്തു ചാടി. ശേഷമാണ് ട്രെയിന്‍ വരുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ബഹളം വയ്ക്കുകയും അപകട മണി മുഴക്കുകയും ചെയ്തു. ഇതോടെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയും അപകടം ഒഴിവാകുകയുമായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് ഭയപ്പെട്ട യുവതി ട്രാക്കുകള്‍ക്കിടയിൽ മാറി നിന്നു. യുവതിയുടെ പക്കൽ നിന്നും മാപ്പപേക്ഷ എഴുതി വാങ്ങിയതിനു ശേഷമാണ് തിരികെ വിട്ടയച്ചത്.
