Asianet News MalayalamAsianet News Malayalam

ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്ന നിയന്ത്രണ രേഖ അംഗീകരിക്കില്ലെന്ന് ഇന്ത്യ

അതിർത്തിയിൽ സമാധാനം നിലനിർത്താൻ യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കില്ല. എന്നാൽ രേഖ രണ്ടു രാജ്യങ്ങളും കൂട്ടായി തീരുമാനിക്കണമെന്നാണ് നിലപാടെന്ന് ഇന്ത്യ

wont accept china LoC says India
Author
Delhi, First Published Sep 29, 2020, 4:44 PM IST

ദില്ലി: അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും വാക്പോര്. യഥാർത്ഥ നിയന്ത്രണ രേഖ ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്നത് അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 1959ല യഥാർത്ഥ നിയന്ത്രണ രേഖയാണ് അന്തിമമെന്ന ചൈനീസ് വാദം തള്ളി. അതിർത്തിയിൽ സമാധാനം നിലനിർത്താൻ യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കില്ല. എന്നാൽ രേഖ രണ്ടു രാജ്യങ്ങളും കൂട്ടായി തീരുമാനിക്കണമെന്നാണ് നിലപാടെന്ന് ഇന്ത്യ പറഞ്ഞു. അനാവശ്യ അവകാശവാദം ചൈന ഉപേക്ഷിക്കണമെന്നും  ഇന്ത്യ ആവശ്യപ്പെട്ടു. ഒരി ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ പ്രതികരണത്തിലായിരുന്നു കേന്ദ്ര വിദേശകാര്യ വക്താവ് ഇങ്ങനെ പ്രതികരിച്ചത്.

Follow Us:
Download App:
  • android
  • ios