പരീക്ഷ നടന്ന് മണിക്കൂറുകള്‍ക്കകം ചോദ്യപേപ്പര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിച്ചതോടെയാണ് വിവാദവും സജീവമായത്.
ബെംഗളൂരു: ആരാണ് കര്‍ഷകന്റെ സുഹൃത്ത്,യെദ്യൂരപ്പയോ കുമാരസ്വാമിയോ മണ്ണിരയോ ? ഈ ചോദ്യം വിദ്യാര്‍ത്ഥികളോട് ചോദിച്ച് വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് കര്‍ണാടകയിലെ രാജരാജേശ്വരിനഗറിലുളള മൗണ്ട് കാര്‍മ്മല്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ അധികൃതര്‍. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാചോദ്യ പേപ്പറിലാണ് വിവാദമായ ചോദ്യം ഉള്‍പ്പെടുത്തിയിരുന്നത്.
പരീക്ഷ നടന്ന് മണിക്കൂറുകള്‍ക്കകം ചോദ്യപേപ്പര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിച്ചതോടെയാണ് വിവാദവും സജീവമായത്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് ഈ ചോദ്യം ചോദിച്ചതിന് പിന്നില്‍ രാഷ്ട്രീയ
മുണ്ടെന്നാണ് വിമര്‍ശകരുടെ വാദം.
ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നാണ് വിവരം. തങ്ങള്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയോടും പ്രത്യേകതാല്‌പര്യമില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. മൂന്ന് ഉത്തരങ്ങളിലൊന്ന് തെരഞ്ഞെടുക്കാനുള്ള ചോദ്യത്തിന് മുന്നില്‍ പക്ഷേ വിദ്യാര്‍ത്ഥികള്‍ പതറിയിട്ടില്ല. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും എഴുതിയ ഉത്തരം മണ്ണിര എന്ന് തന്നെയാണത്രേ!
