Asianet News MalayalamAsianet News Malayalam

യെദിയൂരപ്പയുടെ പകരക്കാരനാര്? മൂന്ന് പേർക്ക് സാധ്യത; തീരുമാനം ഇന്നുണ്ടാകുമോ?

ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, ഉപമുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ലക്ഷ്മൺ സുവാധി, ഖനിമന്ത്രി മുരുകേശ് നിരാനി എന്നിവരാണ് പരിഗണനയിൽ

yediyurappa resigns, who is the next chief minister of karnataka
Author
Bengaluru, First Published Jul 27, 2021, 2:23 AM IST

ബെംഗലുരു: യെദിയൂരപ്പ രാജിവച്ചതോടെ കർണാടകയിൽ പുതിയ മുഖ്യമന്ത്രിക്കായുള്ള ചർച്ചകൾ സജീവം. ബിജെപി നിരീക്ഷകരായി അരുൺ സിങ്ങും ധർമ്മേന്ദ്ര പ്രധാനും ഇന്ന് ബെംഗ്ലൂരുവിലെത്തും. സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, ഉപമുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ലക്ഷ്മൺ സുവാധി, ഖനിമന്ത്രി മുരുകേശ് നിരാനി എന്നിവരാണ് പരിഗണനയിൽ.

വൊക്കലിംഗയിൽ നിന്നും ദളിത് വിഭാഗത്തിൽ നിന്നുമുള്ള നേതാക്കളെ ഉപമുഖ്യമന്ത്രിമാരാക്കാനാണ് നീക്കം. നാല് ഉപമുഖ്യമന്ത്രിമാരെ നിശ്ചയിച്ചേക്കും എന്നും സൂചനകളുണ്ട്. എല്ലാ വിഭാഗത്തിൽ നിന്നുമുള്ളവർക്കും പ്രാതിനിധ്യം നൽകി മന്ത്രിസഭാ അഴിച്ചുപണിക്കാണ് തീരുമാനം. അതേസമയം യെദിയൂരപ്പയുടെ രാജിയെതുടന്നുള്ള പ്രതിഷേധങ്ങളും സംസ്ഥാനത്ത് തുടരുകയാണ്.

Follow Us:
Download App:
  • android
  • ios