ന്യൂഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

ദില്ലി: ന്യൂഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. 183 യാത്രക്കാരും ഏഴ് ജീവനക്കാരുമുണ്ടായിരുന്ന വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.

മൂന്ന് ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് ഇന്‍ഡിഗോ വിമാനത്തിന് എന്‍ജിന്‍ തകരാര്‍ സംഭവിക്കുന്നത്.രണ്ട് ദിവസം മുമ്പ് ഇന്‍ഡിഗോയുടെ ആറ്ഇ 972 വിമാനത്തിന് എന്‍ജിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ടേക്ക് ഒഫ് റദ്ദാക്കിയിരുന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഇ​ന്‍​ഡി​ഗോ അ​റി​യി​ച്ചു.